Gulf

ദോഹയിൽ ഇസ്രയേല്‍ ആക്രമണം: അപലപിച്ച് ഖത്തർ; ആക്രമണം അമേരിക്കയുടെ അറിവോടെ

ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേല്‍ വ്യോമാക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കത്താറയിൽ പുക ഉയരുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ സൈന്യം ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ച് ദോഹയിൽ ഹമാസിൻ്റെ ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വർഷങ്ങളായി ഹമാസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാക്കളാണ് കൊല്ലപ്പെട്ടതെന്നും ഹമാസിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുമെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ എന്നാണ് സൂചന. വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. ഖത്തർ ആക്രമണം ഇസ്രായേൽ നേരത്തെ അറിയിച്ചതായി യുഎസ് വ്യക്തമാക്കി.

യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.ദോഹയിലെ ഹമാസ് റസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിലാണ് ഇസ്രായേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ ശാന്തം, അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

അതേസമയം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്രായേലിൻ്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയെന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.ഇസ്രായേലിന്റെ നീക്കം മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ട‌ിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ…

10 hours ago

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

22 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

1 day ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

1 day ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

2 days ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 days ago