അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. ഇതിന്‍റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടം സംബന്ധിച്ചും കേരളത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചും എന്ത് വിവരങ്ങൾക്കായി കോണ്‍സുലേറ്റുമായി ബന്ധപ്പെടാം എന്നാണ്അവർ ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചത്.
അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കൊപ്പമാണെന്നും തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്ക് പതിച്ചായിരുന്നു അപകടം.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…