ദുബായ്: യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. അനിൽ നൈനാനാണ് 90 ശതമാനം പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി.
അതേസമയം പത്ത് ശതമാനം പൊള്ളലേറ്റ ഭാര്യ നീനു സുഖം പ്രാപിച്ച് വരുന്നതായും ബന്ധുക്കൾ അറിയിച്ചു. തിങ്കളാഴ്ച ഉം അൽ ഖുവൈനിലുള്ള ഇവരുടെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇടനാഴിയിൽ വെച്ചിരുന്ന അയൺ ബോക്സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു.
തീപിടുത്തമുണ്ടായപ്പോൾ നീനു ഇടനാഴിയിലാണ് നിന്നിരുന്നത്. മുറിയിലുണ്ടായിരുന്ന അനിൽ ഇവരെ രക്ഷിക്കാൻ എത്തിയതായിരുന്നു- റാസൽ ഖൈമ സെന്റ് തോമസ് മാർത്തോമ പള്ളി വികാരി സോജൻ തോമസ് പറഞ്ഞു. ഇവർക്ക് നാല് വയസുള്ള ഒരു കുഞ്ഞുമുണ്ട്.
അതേസമയം സംഭവത്തെ കുറിച്ച് കൃത്യമായി ആർക്കും അറിയില്ല. ഇവരെ ആദ്യം ഷെയ്ഖ് ഖലീഫ ജനറൽ ആശുപത്രിയിലും പിന്നീട് അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…