ഷാർജ: ഷാർജയിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15) ആണു കുടുംബം താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാർട്മെന്റിൽ നിന്നു വീണു മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.
മലയാളി ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. കെട്ടിടത്തിൽ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് വിവരമറിയിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കൾ സംഭവം അറിയുന്നത്. പുലർച്ചെ 2.35ന് മരണം സംഭവിച്ചു. മൃതദേഹം ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അജ്മാൻ ഭവൻസ് സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് യാതൊരു മാനസിക സമ്മർദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ പോയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞതെന്ന് ഇരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ബിനു പോൾ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അബുദാബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാർജയിലേയ്ക്ക് താമസം മാറിയെത്തിയത്. സഹോദരി: മെറിഷ് പോൾ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ പറഞ്ഞു.
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…