Gulf

കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി

 
കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി.  കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൌസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും അറിയിച്ചു.  തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോർക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽകുമാർ, വൈ.പ്രസിഡന്റ് ദിൽഷാദ് എന്നിവർ ഓപ്പൺ ഹൌസു നിയന്ത്രിച്ചു.

അടുത്ത ആഴ്ച സൽമാനിയ, ബുദൈയ എന്നെ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസുകൾ  ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത്  (3304 5630) , ബുദൈയ ഏരിയ പ്രസിഡന്റ് പ്രസാദ് (3989 4039) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

globalnews

Recent Posts

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

11 hours ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

13 hours ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

15 hours ago

മെസിയ്ക്ക് പിന്നാലെ അര്‍ജന്‍റീന സൂപ്പര്‍ താരവും കളമൊഴിയുന്നു

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…

16 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; ശരാശരി ശമ്പളം €44,816 പോര

ആദ്യവീട് വാങ്ങാൻ മൂന്ന് കൗണ്ടികളിൽ ഇനി ആറ് അക്ക ശമ്പളം വേണം അയർലണ്ടിലെ ഭവനവില വർധന വേതന വളർച്ചയെ മറികടക്കുന്നതോടെ…

17 hours ago

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

2 days ago