കുവൈത്ത് സിറ്റി: സന്ദർശക വീസ ആശ്രിത വീസയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം. സന്ദർശക വീസയിൽ കുവൈത്തിൽ എത്തിയ ശേഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്നവർക്ക് ഈ മാസം 31വരെ വീസ കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, പ്രസ്തുത വീസ രാജ്യത്ത് സ്ഥിരമായി നിൽക്കത്തക്കവിധം ആശ്രിത വീസയിലേക്ക് ഉൾപ്പെടെ മാറ്റി നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രത്യേക മാനുഷിക പരിഗണനയിൽ ആഭ്യന്തരമന്ത്രാലയം അനുവദിക്കുന്ന അനുമതി പ്രകാരം ഒറ്റപ്പെട്ട കേസുകളിൽ മാത്രം ഇളവ് നൽകും.
അതേസമയം വീസക്കച്ചവടവുമായി ബന്ധപ്പെട്ട 400 കമ്പനികളുടെ ഫയൽ മാൻപവർ അതോറിറ്റി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ കമ്പനികൾ ആയിരിക്കണക്കിന് ആളുകളെയാണ് കുവൈത്തിൽ എത്തിച്ചത്. മനുഷ്യക്കടത്ത് ഉൾപ്പെടെ സംശയിക്കുന്നതാണ് ചില കമ്പനികളുടെ പ്രവർത്തനങ്ങളെന്നും അതോറിറ്റി വ്യക്തമാക്കി.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…