കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി നിർമിക്കുന്ന റസിഡൻഷ്യൽ മേഖലയാണ് മുത്‌ല. നിർമാണ ചുമതലയുള്ള ചൈനീസ് കമ്പനി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. അഴുക്കുചാലിനായി മാൻഹോളും പൈപ്പും സ്ഥാപിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
മണ്ണും കരിങ്കൽ പാളികളും അവർക്കുമേൽ പതിക്കുകയായിരുന്നു. വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണ്ണിനടിയിൽനിന്ന് 6പേരെ പുറത്തെടുത്തുവെങ്കിലും 4 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 3 പേരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10പേരാണ് അപകടത്തിൽപ്പെട്ടത്.
മുത്‌ല റസിഡൻഷ്യൽ സിറ്റി പദ്ധതിയിലെ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.റാന അൽ ഫാരിസ് അറിയിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി ഉത്താരവാദിത്ത രാഹിത്യം കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ചശേഷം അവർ വ്യക്തമാക്കി.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…