Gulf

ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് തുംബെ ഫുഡ് കോർട്ടിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിയ്ക്കുന്നു

അജ്‌മാൻ: തുംബെ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി ഡിവിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് തുംബെ മെഡിസിറ്റിയിൽ പ്രവർത്തിയ്ക്കുന്ന തുംബെ ഫുഡ് കോർട്ടിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിയ്ക്കും.

ഹലോ പാണ്ട 7884- ചൈനീസ് പാചകരീതിയിലും സലാമും – അറബി പാചകരീതിയിലും രണ്ട് പുതിയ റെസ്റ്റോറന്റുകൾ ഉടൻ തന്നെ മെഡിസിറ്റിയിലുള്ള തുംബെ ഫുഡ് കോർട്ടിൽ ആരംഭിയ്ക്കും.

തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ.തുംബെ മൊയ്തീൻ, റോയൽ കെയർ മെഡിക്കൽസ് മാനേജിംഗ് ഡയറക്ടർ പ്രവീൺ സക്സേന, ഹോസ്പിറ്റാലിറ്റി ഡയറക്ടർ ഫർഹാദ്. സി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തുംബെ ഹോസ്പിറ്റാലിറ്റി ഡിവിഷനും ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് കൂടുതൽ റെസ്റ്റോറന്റുകൾ ആരംഭിയ്ക്കുന്നതിന് ഇലാസ് മൺട്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അനുഭവ് ഗൗതം, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീ അക്ബർ മൊയ്ദീൻ തുംബെ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.  

തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളുടെ ടെറസ് ശൃംഖലയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. യുഎഇയിലെ ഉപഭോക്താക്കൾക്കായി വിപുലമായ ഭക്ഷണ പാനീയ വാഗ്ദാനങ്ങൾ ധാരണാപത്രം പ്രാപ്തമാക്കും.തുംബെ മെഡ്‌സിറ്റിയിൽ പ്രീമിയം ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ്.

ഇന്ത്യൻ, അറബിക്, ചൈനീസ്, കോണ്ടിനെന്റൽ പാചകരീതികളുള്ള 5 റെസ്റ്റോറന്റുകൾ തുംബെ ഫുഡ് കോർട്ടിൽ ആരംഭിക്കും. വിദ്യാർത്ഥികൾ, രോഗികൾ, ഫാക്കൽറ്റി, സ്റ്റാഫ്, സന്ദർശകർ എന്നിവർക്ക് വിവിധ തരം ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന വിധം പാർട്ടികൾ സൗകര്യങ്ങളോടെ തുംബെ ഫുഡ് കോർട്ട് സജ്ജമാക്കുമെന്ന് തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡയറക്ടർ ഫർഹാദ് സി പറഞ്ഞു.

275 ആളുകൾക്ക് സാമൂഹ്യ അകലം പാലിച്ചു ഭക്ഷണം കഴിക്കാൻ  സൗകര്യമുള്ള 5 റെസ്റ്റോറന്റുകൾ, വിഐപി സേവനങ്ങൾ, വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള തുംബെ ഫുഡ് കോർട്ട്, തുംബെ മെഡിസിറ്റിയിൽ പ്രവർത്തന സജ്ജമാണ്.

പാർട്ടികൾ, പ്രഭാഷണങ്ങൾ, ബിസിനസ് മീറ്റിംഗുകൾ എന്നിവ ഹോസ്റ്റു ചെയ്യുന്നതിനുള്ള പ്രൊജക്ഷൻ സംവിധാനമുള്ള വിഐപി ഡൈനിംഗ് ഏരിയയും, പാർട്ടി ഹാളും ഫുഡ് കോർട്ടിൽ ഉണ്ട്.

ഹോം ഡെലിവറികൾക്കായി തലാബത്ത് & സൊമാറ്റോ പോലുള്ള വിവിധ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ തുംബെ ഫുഡ് കോർട്ട് റെസ്റ്റോറന്റ് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ‌വിവാഹ പാർട്ടികൾക്ക് ഇഷ്ടാനുസൃതം ഓർഡറുകൾ എടുക്കുന്നതിനും സൗകര്യമുണ്ട്.

സാമൂഹിക അകലം പാലിച്ചു 300 ആളുകൾക്ക് വരെ ഓപ്പൺ എയർ പാർട്ടികൾ നടത്തുന്നതിന് തുംബെ ഗ്രൗണ്ട് സജ്ജമാണ്.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago