റിയാദ്: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ കൊറോണ വൈറസല്ല.2012 ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് പോലുള്ള കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചത്. ചികിത്സയില്‍ കഴിയുന്ന നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി സയന്റിഫിക്ക് റീജിയണല്‍ ഇന്ഫെക്ഷന്‍ കമ്മറ്റി അറിയിച്ചു.വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുവതിയെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസാണെന്ന് അറിയിച്ചു.
സൗദിയിലെ അല്‍ ഹയാത്ത് ആശുപത്രിയില്‍ ജോലിചെയ്യുന്ന നൂറോളം ഇന്ത്യന്‍ നഴ്സുമാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.കൊറോണ വൈറസ് ബാധ കണ്ടെത്തിയ നഴ്സിനെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചകാര്യവും മന്ത്രിയാണ് അറിയിച്ചത്.
സൗദിയിലെ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു.സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.സംശയമുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…