കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്‌ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തായി അധികൃതർ വ്യക്തമാക്കി. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമണ്ട് ഹോട്ടലിന് സമീപം ആക്രമണവും തുടർന്ന് തീപിടുത്തവുമുണ്ടായി. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിൽ ഒന്നായ ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു.അടിയന്തര പ്രതികരണ സംഘങ്ങളെ ഭരണകൂടം ഉടൻ വിന്യസിച്ചു.
നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായും മേഖല സുരക്ഷിതമാക്കിയതായി യുഎഇ ഭരണകൂടം അറിയിച്ചു.ദുബായിലെ പ്രശസ്തമായ ഹോട്ടലുകളിലൊന്നായ ഫെയർമണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിന് വിധേയമായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ നേരിടുകയും നിരവധി മിസൈലുകളെ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് യുഎഇ വ്യക്തമാക്കി.
മിസൈലുകളുടെ അവശിഷ്‌ടങ്ങൾ ദുബൈ ബർ ദുബയ്, ബിസിനസ് ബേ, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പതിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ആളുകൾ പരിഭ്രാന്തരായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…
ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്.…
ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…
ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…