Categories: Gulf

കുവൈറ്റിൽ തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ

കുവൈത്ത് സിറ്റി: ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയാൽ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ തർക്കം പരിഹരിച്ചതിന് ശേഷമാകും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയെന്ന് അതോറിറ്റിയിലെ തൊഴിൽ സം‌രക്ഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ.മുബാറക് അൽ ജഫൂർ പറഞ്ഞു. ഒളിച്ചോടിയെന്ന പരാതിയിൽ നാടുകടത്താൻ വിധിക്കുന്നവരിൽ കുട്ടികൾ കുവൈത്തിൽ പഠനം തുടരുന്നവർ, സ്വദേശി വനിതകളെ വിവാഹം ചെയ്തവർ, പലസ്തീൻ രേഖയുള്ളവർ എന്നിവരെ പെട്ടെന്ന് നാടുകടത്തില്ല. തൊഴിലുമായി ബന്ധപ്പെട്ട വകുപ്പിൽ പ്രത്യേക വ്യവസ്ഥകൾ തയാറാക്കി. അടുത്താഴ്ച അത് പ്രാബല്യത്തിൽ വരും.

ഗാർഹിക തൊഴിൽ നിയമം പരിഷ്കരിക്കാനും ആലോചനയുണ്ട്. സമൂഹത്തിന് ഗുണകരമാകുന്ന നിർദേശങ്ങൾ അതോറിറ്റി മുൻപാകെ സമർപ്പിക്കാം.നേപ്പാൾ, ഇത്യോപ്യ, ഇന്ത്യ, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്ന് ഗർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇത്യോപ്യയിൽനിന്നുള്ള സംഘം ഈ മാസം കുവൈത്ത് സന്ദർശിക്കുന്നുണ്ട്. ഗാർഹിക തൊഴിലാളി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സാഹചര്യത്തിൽ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീൻസ് നിർത്തിവച്ചതായി ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

5 mins ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

2 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

11 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…

2 days ago