സൗദി: സൗജന്യ ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് ഇതിനായി പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
കാലാവധികള്‍ നീട്ടാനായി ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ ലഭിക്കില്ലെന്നാണ് പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചത്. നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ-എന്‍ട്രിയും ഇഖാമയും പുതുക്കുന്നതിന് നേരത്തെ പണമടച്ചവര്‍ക്ക് അവ തിരിച്ചു കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് പാസ്‌പേര്‍ട്ട് വിഭാഗം വ്യക്തത വരുത്തിയിട്ടുള്ളത്.
നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ-എന്‍ട്രിയും ഇഖാമയും സൗജ്യമായി പുതുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനകം ആരെങ്കിലും പണമടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ നല്‍കില്ല. നേരത്തെ നവംബര്‍ 30 വരെയായിരുന്നു ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും റീ എന്‍ട്രിയും ഇഖാമയും സൗജന്യമായി അധികൃതര്‍ നീട്ടിനല്‍കില്ലെന്ന കണക്ക്കൂട്ടലിലാണ് നിരവധിപേര്‍ പണം അടച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇഖാമയം റീ- എന്‍ട്രിയും വീണ്ടും ജനുവരി 30 വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…