gnn24x7

ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായിപുതുക്കി നൽകുമെന്ന് സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ല: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

0
285
gnn24x7

സൗദി: സൗജന്യ ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് ഇതിനായി പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

കാലാവധികള്‍ നീട്ടാനായി ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ ലഭിക്കില്ലെന്നാണ് പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചത്. നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ-എന്‍ട്രിയും ഇഖാമയും പുതുക്കുന്നതിന് നേരത്തെ പണമടച്ചവര്‍ക്ക് അവ തിരിച്ചു കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് പാസ്‌പേര്‍ട്ട് വിഭാഗം വ്യക്തത വരുത്തിയിട്ടുള്ളത്.

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ-എന്‍ട്രിയും ഇഖാമയും സൗജ്യമായി പുതുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനകം ആരെങ്കിലും പണമടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ നല്‍കില്ല. നേരത്തെ നവംബര്‍ 30 വരെയായിരുന്നു ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും റീ എന്‍ട്രിയും ഇഖാമയും സൗജന്യമായി അധികൃതര്‍ നീട്ടിനല്‍കില്ലെന്ന കണക്ക്കൂട്ടലിലാണ് നിരവധിപേര്‍ പണം അടച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇഖാമയം റീ- എന്‍ട്രിയും വീണ്ടും ജനുവരി 30 വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here