പാർട്ട്ണേഴ്സ് ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു.

0
80

ധ്യാൻ ശീനിവാസൻ നായകനാകുന്ന പാർട്ട് ണേഴ്സ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു. ഇര, മമ്മൂട്ടി- വൈശാഖ് ടീമിൻ്റെ ന്യൂയോർക്ക് എന്നീ ചിത്രങ്ങൾക്ക് നിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കാസർകോട്ട് നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ നവീൻ ജോസ് പറഞ്ഞു.സഞ്ജു ശിവറാം, കലാഭവൻ ഷാജോൺ, ഹരിഷ് പെരടി,അനിഷ്ഗോപാൽ, നീരജാഎന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രണ്ടു നായികമാരിൽ ഒന്ന് സാധന ടൈറ്റസ്സാണ്.

പിച്ചക്കാരൻ എന്ന തമിഴ് സിനിമയിലൂടെ രംഗത്തെത്തിയ നടിയാണ് സാധന ടൈറ്റസ്. ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്‌..സുനിൽ എസ്.പിള്ള.കലാസംവിധാനം. സുരേഷ് കൊല്ലം. മേക്കപ്പ് – സജി കൊരട്ടി.കോസ്റ്യും. ഡിസൈൻ.-സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽക്കോട്ട, പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.

വാഴൂർ ജോസ്.

l

LEAVE A REPLY

Please enter your comment!
Please enter your name here