‘എ രഞ്ജിത്ത് സിനിമ’ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഡിസംബർ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു

0
86

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് എ.രഞ്ജിത്ത് സിനിമ. ‘നവാഗതനായ നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ലൂമിനസ് ഫിലിം ഫാക്ടറിഇൻ അസ്സോസ്സിയേഷൻ വിത്ത് ബാബു ജോസഫ് അമ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം നിഷാദ് പീച്ചിയാണ് നിർമ്മിക്കുന്നത്. ഡിസംമ്പർ ആറിന് തിരുവനന്തപുരത്ത് ഹൈ സിന്ത് ഹോട്ടലിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമിടുന്നു.

നമിതാ പ്രമോദാണ് നായിക.സൈജു ക്കുറുപ്പ് ,ബാലചന്ദ്രമേനോൺ, ആൻസൺ പോൾ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, സുനിൽ സുഗത, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ജോർജ് കുളങ്ങര, മുകുന്ദൻ, ജയകൃഷ്ന്നൻ, പൂജപ്പുര രാധാകൃഷ്ണൻ , ജോഡി ഈരാറ്റുപേട്ട, പ്രിയങ്കാ നായർ, സബിതാ ആനന്ദ്,കൃഷ്ണ, രേണുക,എന്നിവരും പ്രധാന താരങ്ങളാണ്.റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ ഈണം പകർന്നിരിക്കുന്നു.സിനോജ് വേലായുധൻ ഛായാഗ്രാഹകൻ.കലാസംവിധാനം -അഖിൽ രാജ് ചിറയിൽ .പ്രൊഡക്ഷൻ .കൺട്രോളർ. ജാവേദ് ചെമ്പ്. എക്സിക്കുട്ടീവ് പ്ര പ്രൊഡ്യൂസേഴ്സ്.123 ഫ്രയിംസ്&നമിത് ആർ.റോയൽ സിനിമാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here