gnn24x7

അയർലണ്ടിൽ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു

0
201
gnn24x7

അയർലണ്ടിൽ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ ഒരു കേസ് സ്ഥിരീകരിച്ചു. നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാരാന്ത്യത്തിൽ 14 സാമ്പിളുകൾ പരിശോധിച്ചതായി ലബോറട്ടറി ഡയറക്ടർ ഡോ സിലിയൻ ഡി ഗാസ്‌കൺ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ സാങ്കേതിക ബ്രീഫിംഗിൽ പറഞ്ഞു. എട്ട് സാമ്പിളുകൾ മുഴുവൻ ജീനോം സീക്വൻസിംഗിന് വിധേയമാക്കിയിരുന്നു. അതിൽ ഒന്ന് ഒമിക്രോൺ വേരിയന്റാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

ഒമിക്രോണിന്റെ കേസുകൾ സ്ഥിരീകരിച്ച നിയുക്ത രാജ്യങ്ങളിലൊന്നിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട കേസാണിതെന്ന് ഡോ ഡി ഗാസ്‌കൺ പറഞ്ഞു. എൻപിഎച്ച്ഇടി എപ്പിഡെമിയോളജിക്കൽ സർവൈലൻസ് ടീം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ ടോണി ഹോലോഹാൻ പറഞ്ഞു. അഞ്ചിനും 12 വയസിനും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് തുടരുന്നതായും എന്നിരുന്നാലും മിക്ക പ്രായ വിഭാഗങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നും ഡോ. ഹോളോഹാൻ പറഞ്ഞു.

സ്ഥിരീകരിച്ച കേസുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളെ കുറിച്ച് വിദഗ്ദ്ധർക്ക് കൂടുതൽ അറിവില്ല. വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here