ജിദ്ദ: പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് സൗദി മതകാര്യ മന്ത്രി.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നിര്‍ദ്ദേശം. ഈദ് ഗാഹുകള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ബലിപെരുന്നാള്‍ നിസ്‌കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍ ഷെയ്ഖ് ഉത്തരവിട്ടു.
നിലവില്‍ രാജ്യം ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ തുറസ്സായ സ്ഥലത്ത് ഈദ് ഗാഹുകള്‍ ഒരുക്കുന്നത് ഒഴിവാക്കണ൦, ജുമുഅ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്ന പള്ളികളില്‍ മാത്രം പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ മതി, മതകാര്യ മന്ത്രാലയത്തിന്‍റെ ബ്രാഞ്ച് ഓഫീസുകള്‍ മുഖേന എല്ലാ പള്ളി, ഇമാം ഖത്തീബ് എന്നിവര്‍ക്ക് ഈ സന്ദേശം മന്ത്രാലയം നല്‍കിയിരിയ്ക്കുകയാണ്.
പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കായി വിശ്വാസികള്‍ പള്ളികളിലേക്ക് വരുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യണം. ജുമുഅ നിര്‍വഹിക്കപ്പെടുന്ന എല്ലാ പള്ളികളും ഈദ് നിസ്‌കാരത്തിനു സജ്ജമാക്കണം. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടത് നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണമെന്നും മതകാര്യ മന്ത്രി വ്യക്തമാക്കി.
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…