ഖത്തർ: ഖത്തറിലെ കൊവിഡ് 19 കേസുകൾ വർധിച്ചതോടെ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്നെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാൻ സാധിക്കാതെ ഖത്തറിൽ തന്നെ കുടുങ്ങിയ തൊഴിലാളികൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്.
മുന്നറിയിപ്പികളൊന്നുമില്ലാതെ തൊഴിൽ നഷ്ടമായവർക്ക് അന്നന്നത്തെ ചിലവിന് പോലും കയ്യിൽ പണമില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
എന്റെ കെെവശം ഇനി സംഭരിച്ചുവെച്ച ഭക്ഷണമൊന്നുമില്ല. കുറച്ച് അരി കെെയിൽ ഉണ്ട് അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നതിനെ ക്കുറിച്ച് ഒരു അറിവുമില്ല. ബംഗ്ലാദേശിൽ നിന്നും ഖത്തറിലെത്തി ജോലി നോക്കുന്ന റഫീഖ് പറയുന്നു. ക്ലീനിങ്ങ് ജോലിയാണ് റഫീഖ ഖത്തറിൽ ചെയ്തിരുന്നത്.
കൊവിഡ് വെെറസ് ബാധയെ തുടർന്ന് കമ്പനികൾ താത്ക്കാലികമായി അടച്ചു പൂട്ടിയതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വീട്ടുജോലിക്ക് ഖത്തറിൽ എത്തിയവരെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം വിദേശ തൊഴിലാളികൾക്കായി ഭക്ഷണവും വെള്ളവുമായി ആയിരം ട്രക്കുകൾ ദിവസേന എത്താറുണ്ടെന്ന് ഖത്തർ സർക്കാർ വിഷയത്തിൽ പ്രതികരിച്ചു.
20 ലക്ഷം വിദേശ തൊഴിലാളികൾ ഖത്തറിൽ ജോലി നോക്കുന്നുണ്ടെന്നാണ് കണക്കുകൾ. നിലവിൽ 16000 പേർക്ക് ഇവിടെ കൊവിഡ് ബാധിച്ചുവെന്നാണ് കണക്കുൾ വ്യക്തമാക്കുന്നത്. ഖത്തറിന്റെ താരതമ്യേന കുറഞ്ഞ ജനസംഖ്യയെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ഉയർന്ന സംഖ്യയാണിത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…