Gulf

ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ദോഹ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്‍ചകള്‍ അടുത്തിട കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.

‘ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയെന്നും സൈബര്‍ ആക്രമങ്ങളുണ്ടായാല്‍ ഈ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭ്യമാവുമെന്നും’ കഴിഞ്ഞയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ ആപ്പിള്‍ പറഞ്ഞിരുന്നു. ഈ സുരക്ഷാ പ്രശ്നം തരണം ചെയ്യാനാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താഴെ പറയുന്ന വേര്‍ഷനുകള്‍ക്കാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ ശുപാര്‍ശ ചെയ്യുന്നത്.

Safari 15.6.1
macOS Big Sur
macOS Catalina

watchOS 8.7.1
Apple Watch Series3

IOS 15.6.1 – iPad 15.6.1
iPhone6ഉം അതിന് ശേഷമുള്ള മോഡലുകളും
iPad Pro (എല്ലാ മോഡലുകളും)
iPad Air 2
iPad 5th generation
iPad mini 4
iPod touch (7th generation)

macOS Monterey 12.5.1
macOS Monterey

എത്രയും വേഗം തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ അപ്‍ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലാത്ത ആപ്പിള്‍ ഉകരണങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നുാണ് വിദഗ്ധരുടെ അഭിപ്രായം.

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

15 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

17 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

19 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago