ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. ഫെഡറൽ നിയമം 14 (2014) പ്രകാരം പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുംവിധം മനപ്പൂർവം വൈറസുകൾ പരത്തുന്നവർ ജയിൽ ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സെയിഫ് അൽ ഷംസി പറഞ്ഞു.
കൂടാതെ, തങ്ങൾക്ക് രോഗബാധയുണ്ടെന്നു മനസിലാക്കുകയും ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്ത് അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നവര്‍ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയനുഭവിക്കുകയും 10,000 മുതൽ അരലക്ഷം ദിർഹം വരെ പിഴയൊടുക്കുകയും ചെയ്യണം. അതുപോലെ രോഗ ബാധിതനായ ശേഷം രാജ്യത്തെത്തുന്നവരും നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…