Gulf

ദുബൈയിലെ സൈക്കിൾ യാത്രക്കാർക്ക് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി RTA

ദുബായ്: ദുബൈയിലെ സൈക്കിൾ യാത്രക്കാർക്ക് ദുബൈയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. സൈക്കിളുകൾക്ക് മാത്രമായുള്ള ലൈനുകളിൽ 30km/hr സ്പീഡും, കാൽനടക്കാരുള്ള വഴികളിൽ 20km/hr മാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്. ദുബായ് പൊലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇങ്ങനെയൊരു നടപടി

“അനുവദനീയമായ സോണുകളിലും ട്രാക്കുകളിലും ബൈക്ക് ഓടിക്കുന്നവർക്ക് വേഗത പരിധി നിശ്ചയിക്കുന്നത് 2015 ലെ എക്സിക്യൂട്ടീവ് കൗൺസിൽ നമ്പർ (10) പ്രമേയത്തിനും ദുബായിൽ സൈക്ലിംഗ് ട്രാക്കുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ആർ‌ടി‌എയുടെ മാനദണ്ഡങ്ങൾക്കും കീഴിലുള്ള ആർ‌ടി‌എയുടെ ഉത്തരവാദിത്വമാണെന്ന്,” ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അഡായി വ്യക്തമാക്കി.

2020 അവസാനം വരെ ദുബായിലെ സൈക്ലിംഗ് പാതകൾ മൊത്തം 425 കിലോമീറ്റർ ആണ്. ആർ‌ടി‌എയുടെ പദ്ധതികൾ‌ പ്രകാരം, ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ മൊത്തം നീളം 2025 ഓടെ 668 കിലോമീറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അധികൃതർ പറഞ്ഞു.

സൈഹ് അസ്സലം, അൽ ഖുദ്ര തുടങ്ങിയ നഗരത്തിന് പുറത്തുള്ള ട്രാക്കുകളിൽ സൈക്കിൾ യാത്രക്കാർക്ക് വേഗത പരിധിയില്ല.

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

2 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

14 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

16 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

17 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

17 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

17 hours ago