സൗദി: സൗദിയില്‍ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613 ആയെന്ന് ഇന്ത്യന്‍ അംബാസിഡര്‍.
613 പേര്‍ ഇതുവരെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും അംബാസിഡര്‍ പറഞ്ഞു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ 87,000 പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വന്ദേഭാരത് മിഷന്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് ഇവര്‍. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടവരാണെന്നും അംബാസിഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആകെ ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം പേര്‍ മാത്രമാണ്. ഇതില്‍ 32% പേര്‍, അതായത് അര ലക്ഷത്തോളം പേര്‍ ജോലി നഷ്ടപ്പെട്ടവരാണ് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ലോകത്ത് എല്ലായിടത്തും ഉള്ളത് പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സൗദിയിലും ഉണ്ട്. 75 ഡോളറെത്തിയ എണ്ണ വില 20 ഡോളറിലേക്ക് കൂപ്പു കുത്തി. നിരവധി പേര്‍ക്ക് ജോലി നഷ്ടമുണ്ടായി. പ്രതിസന്ധി മറികടക്കാനാണ് സൗദി വാറ്റ് 15 ശതമാനമാക്കി ഉയര്‍ത്തിയത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി 2020 അവസാനം വരെ തുടരും. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യയും സൗദിയും ഭക്ഷ്യ – മരുന്ന് വിതരണം തുടരുകയാണ്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുകയാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…