ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൗദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും നിരോധിച്ചതായി സൗദി സര്‍ക്കാര്‍ ചെവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
ഖത്തറിന്റെ beIN sports പറഷമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയാണ്.സൗദി ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഓഹരി സ്വന്തമാക്കുമ്പോള്‍ ഈ പ്രീമിയര്‍ ലീഗിലെ ഒരു ഷെയര്‍ ഹോള്‍ഡറായി സൗദി മാറും. ഇതേ പ്രീമിയര്‍ ലീഗിന്റെ പങ്കാളികളായ ഖത്തര്‍ നെറ്റ് വര്‍ക്കിനെയാണ് സൗദി ഇപ്പോള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.
ഫലത്തില്‍ ന്യൂകാസ്റ്റില്‍ മത്സരങ്ങളോ പ്രീമിയര്‍ ലീഗ് മത്സരങ്ങളോ കാണാന്‍ സൗദി പരൗരര്‍ക്ക് നിലവില്‍ കഴിയില്ല. സൗദി ആസ്ഥാനമായുള്ള beoutQ എന്ന സ്‌പോര്‍ട് ചാനലിനെതിരെ പൈറസിയുടെ പേരില്‍ മൂന്ന് വര്‍ഷത്തോളമായി പ്രിമിയര്‍ ലീഗ് നിയമ പോരാട്ടവും നടത്തുകയുമാണ്.
സൗദിയുടെ തീരുമാനത്തിനെതിരെ BeIN സ്‌പോര്‍ടസ് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം അനുചിതമാണെന്ന് പറഞ്ഞ ഖത്തര്‍ ചാനല്‍ സൗദി പൗരര്‍ക്ക് ഇനി എങ്ങനെയാണ് നിയമപരമായി പ്രീമിയര്‍ ലീഗ് മാച്ചുകള്‍ കാണാന്‍ പറ്റുക എന്നും ചോദിക്കുന്നു. ഇത് എങ്ങനെയാണ് സൗദി വിഷന്‍ 2030 ന് അനുയോജ്യമാവുക എന്നും BeIN സ്‌പോര്‍ട്‌സ് ചോദിച്ചു.
ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഏറ്റെടുക്കുമ്പോള്‍ സൗദിക്കായി പ്രത്യേക ദേശീയ കരാര്‍ ഉണ്ടാക്കാന്‍ സൗദി ശ്രമിക്കുമെന്നാണ് സൂചന. ഒപ്പം Bein നുമായുള്ള കരാര്‍ പിളര്‍ത്താനും സൗദി ശ്രമിച്ചേക്കാം.
ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് 2017 മുതല്‍ ഖത്തര്‍ ചാനലിന് നേരത്തെ ഉപരോധമുണ്ടായിരുന്നു. ഇതിന്റെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കുയാണെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഫോര്‍ കോംപിറ്റീഷന്‍ ആണ് തീരുമാനമറിയിച്ചിരിക്കുന്നത്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ( പി.ഐ.എഫ്) ആണ് 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…