Categories: India

ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്

ജയ്​പൂർ: ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്​.
താൻ ബി.ജെ.പിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചാരണം ഗാന്ധികുടുംബത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും സചിൻ ആരോപിച്ചു.

ഞാനിപ്പോഴും കോൺഗ്രസുകാരനാണ്​. അടുത്തഘട്ടം എന്താണെന്ന്​ എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന്​ ആലോചിക്കും.

ഒന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക്​ ​വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന്​ മാത്രം ഈ നിമിഷത്തിൽ പറയുന്നു. ഒരു ബി.ജെ.പി നേതാവിനെയും ഞാൻ കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ സന്ദർശിച്ചിട്ടില്ല.

മുഖ്യമന്ത്രിസ്ഥാനമോ കൂടെയുള്ളവർക്കക്​ മന്ത്രിസ്ഥാനമോ ഞാൻ ആവ​ശ്യപ്പെടുന്നില്ല. എനിക്ക്​ വേണ്ടത്​ മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്​. ഞാൻ ആവർത്തിക്കുന്നു. ഇത്​ അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത്​ അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്.

അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന്​ രാഹുൽ അശോക്​ ഗെഹ്​ലോട്ടിനോട്​ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നുവെന്നും സച്ചിൻ തുറന്നടിച്ചിരുന്നു.

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

3 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

3 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

5 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

6 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

6 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

7 hours ago