Categories: CricketGulf

ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൗദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൗദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും നിരോധിച്ചതായി സൗദി സര്‍ക്കാര്‍ ചെവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

ഖത്തറിന്റെ beIN sports പറഷമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയാണ്.സൗദി ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഓഹരി സ്വന്തമാക്കുമ്പോള്‍ ഈ പ്രീമിയര്‍ ലീഗിലെ ഒരു ഷെയര്‍ ഹോള്‍ഡറായി സൗദി മാറും. ഇതേ പ്രീമിയര്‍ ലീഗിന്റെ പങ്കാളികളായ ഖത്തര്‍ നെറ്റ് വര്‍ക്കിനെയാണ് സൗദി ഇപ്പോള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.

ഫലത്തില്‍ ന്യൂകാസ്റ്റില്‍ മത്സരങ്ങളോ പ്രീമിയര്‍ ലീഗ് മത്സരങ്ങളോ കാണാന്‍ സൗദി പരൗരര്‍ക്ക് നിലവില്‍ കഴിയില്ല. സൗദി ആസ്ഥാനമായുള്ള beoutQ എന്ന സ്‌പോര്‍ട് ചാനലിനെതിരെ പൈറസിയുടെ പേരില്‍ മൂന്ന് വര്‍ഷത്തോളമായി പ്രിമിയര്‍ ലീഗ് നിയമ പോരാട്ടവും നടത്തുകയുമാണ്.

സൗദിയുടെ തീരുമാനത്തിനെതിരെ BeIN സ്‌പോര്‍ടസ് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം അനുചിതമാണെന്ന് പറഞ്ഞ ഖത്തര്‍ ചാനല്‍ സൗദി പൗരര്‍ക്ക് ഇനി എങ്ങനെയാണ് നിയമപരമായി പ്രീമിയര്‍ ലീഗ് മാച്ചുകള്‍ കാണാന്‍ പറ്റുക എന്നും ചോദിക്കുന്നു. ഇത് എങ്ങനെയാണ് സൗദി വിഷന്‍ 2030 ന് അനുയോജ്യമാവുക എന്നും BeIN സ്‌പോര്‍ട്‌സ് ചോദിച്ചു.

ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഏറ്റെടുക്കുമ്പോള്‍ സൗദിക്കായി പ്രത്യേക ദേശീയ കരാര്‍ ഉണ്ടാക്കാന്‍ സൗദി ശ്രമിക്കുമെന്നാണ് സൂചന. ഒപ്പം Bein നുമായുള്ള കരാര്‍ പിളര്‍ത്താനും സൗദി ശ്രമിച്ചേക്കാം.

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് 2017 മുതല്‍ ഖത്തര്‍ ചാനലിന് നേരത്തെ ഉപരോധമുണ്ടായിരുന്നു. ഇതിന്റെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കുയാണെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഫോര്‍ കോംപിറ്റീഷന്‍ ആണ് തീരുമാനമറിയിച്ചിരിക്കുന്നത്.

സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ( പി.ഐ.എഫ്) ആണ് 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

22 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago