കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് LDF സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് യുവജന വിഭാഗത്തിന്‍റെ വ്യത്യസ്ത സമരം.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം നടന്ന ശയനപ്രതിക്ഷണ സമരം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അഴിമതിയിൽ മുങ്ങിക്കുളിച്ച LDF സർക്കാർ രാജി വെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പിണറായി വിജയന്‍ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും മോൻസ് ആരോപിച്ചു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമലയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി.
പ്രിൻസ് ലൂക്കോസ്, വി ജെ. ലാലി, കെ.വി.കണ്ണൻ, ഷിജു പാറയിടുക്കിൽ, അനീഷ് കൊക്കരയിൽ, ജയിസൺ ജോസഫ്, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, കുര്യൻ പി.കുര്യൻ, മജീഷ് കൊച്ചുമലയിൽ, ഷില്ലറ്റ് അലക്സ് , ജോണി പൂമരം, അമൽ ടോം, അഭിലാഷ് കൊച്ചുപറമ്പിൽ, ജോമോൻ ഇരുപ്പക്കാട്ടിൽ, ജിതിൻ തോമസ്, ദീപക്ക് അയ്യൻചിറ, തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…