റിയാദ്: ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാനൊരുങ്ങി Saudi Arabia. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നതിനെ പറ്റി വരുന്ന ആഴ്ച ഷൂറാ കൗൺസിൽ വോട്ടെടുപ്പ് നടത്തുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ സമാനമായ ഒരു പ്രമേയം കൗൺസിൽ തടഞ്ഞിരുന്നു. അന്ന് വാദിച്ചത് ഇങ്ങനെ കുറ്റവാളികളുടെ പേര് നൽകുന്നത് അവരുടെ കുടുംബക്കാരെ ദോഷമായി ബാധിക്കും എന്നായിരുന്നു. എന്നാൽ വാണിജ്യപരമായ കുറ്റകൃത്യങ്ങളിൽ ഉള്ളവരുടെ പേരുകൾ പരസ്യമാക്കുന്നത് ഇവിടത്തെ ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്.
എന്നാൽ ഈ നടപടി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുമെന്നും മറ്റൊരു വാദമുണ്ട്. സൂചനകളുടെ അടിസ്ഥാനത്തിൽ ‘ആന്റി ഹരാസ്മെന്റ്’ നിയമവ്യവസ്ഥയുടെ ഭാഗമായി ഈ ശിക്ഷാ നടപടി കൂട്ടിച്ചേർക്കാനുള്ള സുരക്ഷാ സമിതിയുടെ റിപ്പോർട്ട് ഷൂറാ കൗൺസിൽ ബുധനാഴ്ച വെട്ടെടുപ്പ് നടത്തുമെന്നാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…