റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി എണ്ണ കമ്പനി അരാംകോയും.
അറ്റാദായത്തില്‍ 50% ഇടിവാണ് ആരാംകോ രേഖപ്പെടുത്തിയത്. അര്‍ദ്ധ വാര്‍ഷിക കണക്കാണ് ഇത്. കോവിഡ് രുത്തിയ സാമ്പത്തിക പ്രതിസന്ധി, ആഗോള എണ്ണ വിപണിയിലുണ്ടാക്കിയ ഇടിവാണ് അരാംകോയെയും ബാധിച്ചിരിക്കുന്നത്.
കമ്പനി ഞായറാഴ്ച ഇറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം 2020 ലെ ആദ്യ ആറു മാസം പിന്നിടുമ്പോള്‍ അറ്റാദായം 23.2 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ അറ്റാദായം 46.6 ബില്യണ്‍ ഡോളറായിരുന്നു.
കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭവിവഹിതം 18.75 ബില്യണ്‍ ആണ്. അതേ സമയം രണ്ടാം പാദത്തിലെത്തുമ്പോള്‍ വിപണി മുന്നേറുന്നുണ്ടെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പറഞ്ഞു.
ഡിസംബറില്‍ വിപണി പരസ്യപ്പെടുത്തിയ ശേഷം അരാംകോ നടത്തുന്ന ആദ്യത്തെ വരുമാന പത്ര സമ്മേളനമാണിത്.
നേരത്തെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന അരാംകോയുടെ സ്ഥാനം ആപ്പിള്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ട സൗദി അരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യണ്‍ ഡോളറാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…