റിയാദ്: സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
“അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,” സൗദി ആരോഗ്യ മന്ത്രി തൗഫിക് അല്‍ റാബിയ ഇറക്കിയ പ്രസതാവനയില്‍ പറയുന്നു.
സൗദിയില്‍ ഇതുവരെ 2795 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രധാനനഗരങ്ങളില്‍ 24 മണിക്കൂറും മറ്റിടങ്ങളില്‍ 15 മണിക്കൂറുമായി കര്‍ഫ്യു സമയം നീട്ടിയിട്ടുണ്ട്. റിയാദ്, തബൂക്ക്, ദമാം, ദഹ്‌രാന്‍, ഹോഫുഫ് എന്നീ അഞ്ച് നഗരങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.
നേരത്തെ മക്കയിലുും മദീനയിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചിലാണ് ഉംറ തീര്‍ത്ഥാടന യാത്ര സൗദി താല്‍ക്കാലികമായി വിലക്കിയത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഉംറ യാത്രം നടത്താന്‍ വേണ്ടി തല്‍ക്കാലം കാത്തിരിക്കണമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. ഹജ്ജ് , ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകവ്യാപകമായി കൊവിഡ് പിടിപെട്ട സാഹചര്യത്തില്‍ തീര്‍ത്ഥാടന യാത്ര സാധ്യമല്ലെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രാലയം അറിയിച്ചു.
‘ഉംറ തീര്‍ത്ഥാടന സേവനം നല്‍കാന്‍ സൗദി അറേബ്യ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലാണ് സൗദി ശ്രദ്ധ കൊടുക്കുന്നത്. അതിനാല്‍ സ്ഥിതിഗതികള്‍ വ്യക്തമാവുന്നതുവരെ കാത്തിരിക്കാന്‍ എല്ലാ രാജ്യത്തെ മുസ്ലിം സഹോദരങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ സൗദി ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…