റിയാദ്: ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം. പിത്താശയ വീക്കത്തെ തുടർന്നാണ് 84 കാരനായ സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2015ലാണ് സൽമാൻ രാജാവിന് രോഗം കണ്ടെത്തിയത്. അന്നുമുതൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അടുത്തിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ചാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ രാഷ്ട്രത്തലവൻമാൻ തിങ്കളാഴ്ച സൽമാൻ രാജാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അദ്ദേഹത്തെ ഫോൺ വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച റിയാദിലേക്ക് മടങ്ങിയെത്തിയതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് സൽമാൻ രാജാവ് മാർച്ച് 19 ന് അഞ്ച് മിനിറ്റ് ടെലിവിഷൻ പ്രസംഗത്തിൽ പരസ്യമായി സംസാരിച്ചിരുന്നു. ഓൺലൈൻ പ്രതിവാര കാബിനറ്റ് മീറ്റിംഗുകളിൽ സൽമാൻ രാജാവ് അദ്ധ്യക്ഷത വഹിക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇസ്ലാമിലെ ഏറ്റവും വിശുദ്ധ സ്ഥലങ്ങൾ ഉൾപ്പെടുന്ന രാജ്യത്തിന്‍റെ ഭരണാധികാരിയായ സൽമാൻ രാജാവ് രണ്ടര വർഷത്തിലേറെയായി ഈ സ്ഥാനത്ത് തുടരുന്നു. രാജാവാകുന്നതിന് മുമ്പ് 2012 ജൂൺ മുതൽ ഉപപ്രധാനമന്ത്രിയായിരുന്നു. 50 വർഷത്തിലേറെ റിയാദ് മേഖലയിലെ ഗവർണറായും സേവനമനുഷ്ഠിച്ചു.
അന്നത്തെ കിരീടാവകാശി മുഹമ്മദ് ബിൻ നയിഫിനെ പുറത്താക്കിയ 2017 ലെ കൊട്ടാര അട്ടിമറിക്ക് ശേഷം അദ്ദേഹം തന്റെ ഇളയ മകൻ മുഹമ്മദിനെ കിരീടാവകാശിയായി തിരഞ്ഞെടുക്കുകയായിരുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…