gnn24x7

ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം

0
191
gnn24x7

റിയാദ്: ആസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരം. പിത്താശയ വീക്കത്തെ തുടർന്നാണ് 84 കാരനായ സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2015ലാണ് സൽമാൻ രാജാവിന് രോഗം കണ്ടെത്തിയത്. അന്നുമുതൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അടുത്തിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സൽമാൻ രാജാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ചാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ രാഷ്ട്രത്തലവൻമാൻ തിങ്കളാഴ്ച സൽമാൻ രാജാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അദ്ദേഹത്തെ ഫോൺ വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച റിയാദിലേക്ക് മടങ്ങിയെത്തിയതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് സൽമാൻ രാജാവ് മാർച്ച് 19 ന് അഞ്ച് മിനിറ്റ് ടെലിവിഷൻ പ്രസംഗത്തിൽ പരസ്യമായി സംസാരിച്ചിരുന്നു. ഓൺ‌ലൈൻ പ്രതിവാര കാബിനറ്റ് മീറ്റിംഗുകളിൽ സൽമാൻ രാജാവ് അദ്ധ്യക്ഷത വഹിക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഇസ്ലാമിലെ ഏറ്റവും വിശുദ്ധ സ്ഥലങ്ങൾ ഉൾപ്പെടുന്ന രാജ്യത്തിന്‍റെ ഭരണാധികാരിയായ സൽമാൻ രാജാവ് രണ്ടര വർഷത്തിലേറെയായി ഈ സ്ഥാനത്ത് തുടരുന്നു. രാജാവാകുന്നതിന് മുമ്പ് 2012 ജൂൺ മുതൽ ഉപപ്രധാനമന്ത്രിയായിരുന്നു. 50 വർഷത്തിലേറെ റിയാദ് മേഖലയിലെ ഗവർണറായും സേവനമനുഷ്ഠിച്ചു.

അന്നത്തെ കിരീടാവകാശി മുഹമ്മദ് ബിൻ നയിഫിനെ പുറത്താക്കിയ 2017 ലെ കൊട്ടാര അട്ടിമറിക്ക് ശേഷം അദ്ദേഹം തന്റെ ഇളയ മകൻ മുഹമ്മദിനെ കിരീടാവകാശിയായി തിരഞ്ഞെടുക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here