ജിദ്ദ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്റ്റോറന്റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി.
നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ Electronic Payment സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്.
ആദ്യം പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ആഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും E-Payment നടപ്പാക്കാനാണ് തീരുമാനം.
ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് E-Payment സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാടുകള്‍ കുറയ്ക്കാനും മുഴുവന്‍ വ്യാപാര സ്ഥപനങ്ങളിലും E-Payment സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ തീരുമാനം. അതീമയം
അതേസമയം, E-Payment സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…