Categories: Gulf

കോവിഡ് 19; രോഗ വിവരങ്ങള്‍ മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. യാത്ര ചെയ്തിട്ടുള്ള എവിടെയൊക്കെയെന്നതും രോഗ വിവരങ്ങളും മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വിവരം മറച്ചുവച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണു നടപടി.
ഇറാന്‍, ഇറ്റലി, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വഴി സൗദിയില്‍ എത്തിയവരിലൂടെയാണു കോവിഡ് സൗദിയിലും എത്തിയത്.

രാജ്യത്ത് 15 പേരിൽ രോഗബാധ സ്ഥിരാകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത്. നൂറുകണക്കിനു പേര്‍ നിരീക്ഷണത്തിലുമാണ്.

വിമാനത്താവള ഉദ്യോഗസ്ഥരോട് യാത്രാ-രോഗ വിവരം പറയാതെ കര, നാവിക, വ്യോമ കവാടങ്ങളിലൂടെ രാജ്യത്തേക്കു കടക്കുകയായിരുന്നു. ഇത് വലിയ കുറ്റമായി കണക്കാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്.

പാസ്‌പോര്‍ട്ട് ഉപയോഗിക്കാത്തതിനാല്‍ ഇവരുടെ യാത്രാ വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍ ലഭ്യമല്ല. ഇത്തരം ദുരുപയോഗം വര്‍ധിച്ചതോടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

3 hours ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

5 hours ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

7 hours ago

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം  (D 152) ഫുൾ പായ്ക്കപ്പ്

ദിലീപിനെ നായകനാക്കിഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന…

11 hours ago

കരോൾട്ടണിൽ ജിമ്മിൽ വെച്ച് സ്ത്രീയുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ്…

13 hours ago

മിനിയാപൊളിസിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യം: ICE നടപടികൾക്കെതിരെ ആയിരങ്ങൾ തെരുവിൽ

മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ…

14 hours ago