Categories: Gulf

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു; പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി.

തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.

യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പുതിയ പരിഷ്‌കരണമെന്ന് ദുബായ് കിരീടാവകാശി വ്യക്തമാക്കി.

മാനവവിഭവ ശേഷി വര്‍ധിപ്പിക്കുന്നതിനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

പുതിയ പാക്കേജ് പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിലവിലെ ശമ്പളത്തില്‍ നിന്നും 10 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് 16 ശതമാനം വരെ ശമ്പളം വര്‍ധിക്കും. ഇതോടൊപ്പം ജോലി സമയത്തെ ഇളവുകള്‍, പാര്‍ട്ട് ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്.

യു.എ.ഇയിലെ പുതിയ ബിരുദധാരികള്‍ക്ക് അടിസ്ഥാന വേതനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനൊപ്പം ഇവര്‍ക്ക് റിസ്‌ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥാനക്കയറ്റം നിശ്ചയിക്കുന്നതിനുള്ള പ്രത്യക കമ്മിറ്റിക്കും ദുബായ് കിരീടാവകാശി അനുമതി നല്‍കി.

Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

3 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

5 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

1 day ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

1 day ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

1 day ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago