അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഇദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്.
2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ്, അബുദാബിയുടെ 17–ാമത്തെ ഭരണാധികാരി കൂടിയാകും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്നു വിളിച്ചുചേർക്കുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പിനു യോഗ്യത നേടുന്നതിനു മുൻപ് അഞ്ചു വർഷത്തേയ്ക്ക് ഷെയ്ഖ് മുഹമ്മദ് അധികാരം വഹിക്കും. 2005 ജനുവരി മുതൽ യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…
വാഷിംഗ്ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…
ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…