ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പുതുതായി വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യക്കാര്‍ക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ബഹ്‌റൈനികൾക്കും റസിഡന്റ് വിസ ഉടമകൾക്കും ഇപ്പോഴും പ്രവേശനം അനുവദിച്ചിരിക്കുന്നു- എന്നാൽ ബോർഡിംഗിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ അംഗീകൃത പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എത്തിച്ചേരുമ്പോഴും താമസിച്ചതിന്റെ പത്താം ദിവസത്തിലും അവർ മറ്റൊരു പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ, അവർ 10 ദിവസത്തേക്ക് അവരുടെ വസതിയിലോ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകരിച്ച ലൈസൻസുള്ള സ്ഥലങ്ങളിലോ ക്വാറന്റൈനിൽ ഇരിക്കണം.
അതേസമയം, റെഡ് ലിസ്റ്റില്‍ ഉൾപെട്ട രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതിനനുസരിച്ച് അവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…