കൊച്ചി: അന്വര് റഷീദ് – ഫഹദ് ഫാസില് കൂട്ട്കെട്ടില് ഒരുങ്ങുന്ന ട്രാന്സിലെ ആദ്യ ഗാനം പുറത്തുവിട്ടു. നൂലു പോലെ എന്ന് തുടങ്ങുന്ന ഗാനത്തില് ഒരു മോട്ടിവേഷണല് സ്പീക്കറായിട്ടാണ് ഫഹദ് എത്തുന്നത്.
വിനായക് ശശികുമാറിന്റെ വരികള്ക്ക് ജാക്സണ് വിജയന് ആണ് സംഗീതം നല്കിയിരിക്കുന്നത്. പ്രദീപ് കുമാര്, മുഹമ്മദ് മഖ്ബൂല് മന്സൂര്, ജാക്സണ് വിജയന് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്സ് ഡേയില് ആണ് തീയറ്ററുകളിലെത്തുന്നത്. ഏഴു വര്ഷത്തിന് ശേഷം അന്വര് റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്സ്.
തമിഴിലെ പ്രമുഖ സംവിധായകന് ഗൗതം മേനോനും ചിത്രത്തില് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര് ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലി മേനോന്റെ കൂടെയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.
അന്വര് റഷീദ് എന്റര്ടെയിന്മെന്റിന്റെ ബാനറില് ചെയ്യുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന് കൂടിയായ അമല് നീരദ് ആണ്. നവാഗതനായ വിന്സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്.
ചിത്രത്തില് സൗബിന് ഷാഹിര്, ചെമ്പന് വിനോദ് ജോസ്, വിനായകന്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി, സംവിധായകന് അല്ഫോന്സ് പുത്രന് എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…