Gulf

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേരുടെ നില അതീവഗുരുതരം

അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ മരണമടഞ്ഞിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ഒൻപത് മലയാളികൾക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളായിരുന്നു ഇന്ന് മരിച്ച നിധിൻ ദാസ്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ 2 പേരുടെ നില ഗുരുതരമാണ്.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയിൽ കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

19 mins ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

3 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

9 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

23 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago