ഒറ്റ കറൻസി പങ്കിടുന്ന 20 രാജ്യങ്ങളിലെ ആളുകളെ സൗജന്യമായും സുരക്ഷിതമായും ഇലക്ട്രോണിക് പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കുന്ന യൂറോയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കുന്നതിനായി ഒരുങ്ങുകയാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഡിജിറ്റൽ യൂറോ പദ്ധതിയുടെ അടുത്ത ഘട്ടം, 2023 നവംബർ 1 ന് ആരംഭിക്കുമെന്നും, തുടക്കത്തിൽ രണ്ട് വർഷം നീണ്ടുനിൽക്കുമെന്നും ECB അറിയിച്ചു. ഈ ഘട്ടത്തിൽ ചില പരീക്ഷണങ്ങളും ഉൾപ്പെടുമെന്നും ECB കൂട്ടിച്ചേർത്തു.
യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ യൂറോയ്ക്ക് നിയമപരമായ അടിത്തറ നൽകുന്ന ഒരു കരട് നിയമം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ കറൻസി നോട്ടുകളുടെ ഉപയോഗവും, ചെലവ് ട്രാക്ക് ചെയ്യാൻ അധികാരികൾക്ക് കഴിയുമോയെന്നും ഉപഭോക്താക്കൾ ആശങ്കാകുലരാണ്. കരട് നിയമം ECB യുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും (PSP) ഡാറ്റാ പരിരക്ഷണ ഉത്തരവാദിത്തങ്ങളും കൂടുതൽ വ്യക്തമാക്കേണ്ടതുണ്ട്.
ഡിജിറ്റൽ യൂറോ ഉപയോക്താക്കൾക്ക്, ഡിജിറ്റൽ യൂറോയായോ പണമായോ ഇടപാടുകൾ നടത്താനാകുമെന്ന് European Data Protection Board (EDPB) പറഞ്ഞു. ഡിജിറ്റൽ യൂറോ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്കുള്ള സ്വകാര്യതാ പരിധി കരട് നിയമത്തിൽ ചേർക്കണമെന്ന് EDPB ശുപാർശ ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…