gnn24x7

ഇനി ‘ഡിജിറ്റൽ യൂറോ’ കാലം: യൂറോയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ തയ്യാറെടുത്ത് ECB

0
436
gnn24x7

ഒറ്റ കറൻസി പങ്കിടുന്ന 20 രാജ്യങ്ങളിലെ ആളുകളെ സൗജന്യമായും സുരക്ഷിതമായും ഇലക്ട്രോണിക് പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കുന്ന യൂറോയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കുന്നതിനായി ഒരുങ്ങുകയാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഡിജിറ്റൽ യൂറോ പദ്ധതിയുടെ അടുത്ത ഘട്ടം, 2023 നവംബർ 1 ന് ആരംഭിക്കുമെന്നും, തുടക്കത്തിൽ രണ്ട് വർഷം നീണ്ടുനിൽക്കുമെന്നും ECB അറിയിച്ചു. ഈ ഘട്ടത്തിൽ ചില പരീക്ഷണങ്ങളും ഉൾപ്പെടുമെന്നും ECB കൂട്ടിച്ചേർത്തു.

യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ യൂറോയ്ക്ക് നിയമപരമായ അടിത്തറ നൽകുന്ന ഒരു കരട് നിയമം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ കറൻസി നോട്ടുകളുടെ ഉപയോഗവും, ചെലവ് ട്രാക്ക് ചെയ്യാൻ അധികാരികൾക്ക് കഴിയുമോയെന്നും ഉപഭോക്താക്കൾ ആശങ്കാകുലരാണ്. കരട് നിയമം ECB യുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും (PSP) ഡാറ്റാ പരിരക്ഷണ ഉത്തരവാദിത്തങ്ങളും കൂടുതൽ വ്യക്തമാക്കേണ്ടതുണ്ട്.

ഡിജിറ്റൽ യൂറോ ഉപയോക്താക്കൾക്ക്, ഡിജിറ്റൽ യൂറോയായോ പണമായോ ഇടപാടുകൾ നടത്താനാകുമെന്ന് European Data Protection Board (EDPB) പറഞ്ഞു. ഡിജിറ്റൽ യൂറോ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്കുള്ള സ്വകാര്യതാ പരിധി കരട് നിയമത്തിൽ ചേർക്കണമെന്ന് EDPB ശുപാർശ ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7