gnn24x7

ജിസ് ജോയിയുടെ “തലവൻ” തീം മ്യൂസിക്ക് പുറത്തുവിട്ടു

0
139
gnn24x7

അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിൻ്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുസവിഷ്വൽസിൻ്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിൻ്റെ ഈണത്തിൽ ജിസ് ജോയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിലൂടെ അവതരിപ്പിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി. കെ. ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ.

ഛായാഗ്രഹണം – ശരൺ വേലായുധൻ.

എഡിറ്റിംഗ് – സൂരജ്. ഇ. എസ്.

കലാസംവിധാനം – അജയൻ മങ്ങാട്.

മേക്കപ്പ് – റോണക്സ് സേവ്യർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാഗർ.

സംഗീതം – ജിസ് ജോയ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ – ഷെമീജ് കൊയിലാണ്ടി.

പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ.

സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7