gnn24x7

ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ

0
44
gnn24x7

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി “മാർക്കോ” എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. 

ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ഏറെ ഭദ്രമാക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോയ്ക്ക് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ്  അണിയറ പ്രവർത്തകർപുറത്തു വിട്ടിരിക്കുന്നത്.

മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെ പൂർത്തിയാകും.

സംഗീതം – രവി ബ്രസൂർ 

എഡിറ്റിംഗ് – ഷെമീർ മുഹമ്മദ്

നിർമ്മാണ നിർവ്വഹണം – ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7