Categories: GulfTop Stories

യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും

അബുദാബി: യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്.

യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.

സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ അംഗത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി പറഞ്ഞു. മുമ്പ് 1986-87 വര്‍ഷങ്ങളില്‍ യു.എ.ഇ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിട്ടുണ്ട്.

2021 ജൂണിലാണ് അംഗത്വത്തിനായുള്ള വോട്ടെടുപ്പ് നടത്തുക. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലാണ് അംഗത്വം ലഭിക്കുക.

ഉപരോധം ഏര്‍പ്പെടുത്തല്‍, സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കല്‍ എന്നിവയ്ക്ക് അധികാരമുള്ള ഏക യു.എന്‍ ബോഡിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലുള്ളത്. ഒപ്പം 15 താല്‍ക്കാലിക അംഗങ്ങളുമുണ്ട്.

Newsdesk

Recent Posts

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

2 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

4 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

10 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

22 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

24 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 day ago