റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ.
മതവിശ്വാസം ചൂണ്ടിക്കാണിച്ച് പൊതുവിടത്തില്‍ നായകളുമായി കറങ്ങുന്നത് മതകാര്യ പൊലീസ് സൗദിയില്‍ മിക്കയിടങ്ങളിലും വിലക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വളര്‍ത്തു നായകളെയും കൊണ്ട് വരാനായി ഒരു കഫേ തുറക്കുന്നത്. ബാര്‍ക്കിംഗ് ലോട് എന്നാണ് കഫേയുടെ പേര്. ജൂണ്‍ മാസത്തില്‍ ഖോബര്‍ നഗരത്തിലാണ് കഫേ തുറക്കുന്നത്.
ദലാല്‍ അഹമ്മദ് എന്ന സ്ത്രീയാണ് കഫേയുടെ ഉടമ. ഇങ്ങനെയൊരു കഫേ തുടങ്ങാനുള്ള കാരണവും ഇവര്‍ പറയുന്നു.
‘ ഞാന്‍ എന്റെ വളര്‍ത്തു നായയുമായി സൗദിയില്‍ മുന്‍പൊരിക്കല്‍ വന്നിരുന്നു. പക്ഷെ നായയെയും കൊണ്ട് ബീച്ചില്‍ കറങ്ങാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ഞാന്‍ വളരെ ദുഃഖിതയാവുകയും നായകളെ കൂടി കൊണ്ട് വരാന്‍ പറ്റുന്ന ഒരു കഫേ ഇവിടെ തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു’ ദലാല്‍ അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു.
സൗദിയില്‍ നായകളുമായുള്ള സഞ്ചാരം പലസ്ഥലത്തും വിലക്കുന്നുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം നിയന്ത്രണങ്ങള്‍ വിലപ്പോവാത്ത തരത്തില്‍ വളര്‍ത്തു നായ ഉടമകളുടെ എണ്ണം രാജ്യത്ത് കൂടി വന്നിട്ടുണ്ട്.
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…