gnn24x7

സൗദിയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം വാര്‍ത്ത; ഇനി വളര്‍ത്തു നായകള്‍ക്ക് പുറത്തിറങ്ങാം; പുതിയ കഫേ തുറന്നു

0
222
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ.

മതവിശ്വാസം ചൂണ്ടിക്കാണിച്ച് പൊതുവിടത്തില്‍ നായകളുമായി കറങ്ങുന്നത് മതകാര്യ പൊലീസ് സൗദിയില്‍ മിക്കയിടങ്ങളിലും വിലക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വളര്‍ത്തു നായകളെയും കൊണ്ട് വരാനായി ഒരു കഫേ തുറക്കുന്നത്. ബാര്‍ക്കിംഗ് ലോട് എന്നാണ് കഫേയുടെ പേര്. ജൂണ്‍ മാസത്തില്‍ ഖോബര്‍ നഗരത്തിലാണ് കഫേ തുറക്കുന്നത്.

ദലാല്‍ അഹമ്മദ് എന്ന സ്ത്രീയാണ് കഫേയുടെ ഉടമ. ഇങ്ങനെയൊരു കഫേ തുടങ്ങാനുള്ള കാരണവും ഇവര്‍ പറയുന്നു.

‘ ഞാന്‍ എന്റെ വളര്‍ത്തു നായയുമായി സൗദിയില്‍ മുന്‍പൊരിക്കല്‍ വന്നിരുന്നു. പക്ഷെ നായയെയും കൊണ്ട് ബീച്ചില്‍ കറങ്ങാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ഞാന്‍ വളരെ ദുഃഖിതയാവുകയും നായകളെ കൂടി കൊണ്ട് വരാന്‍ പറ്റുന്ന ഒരു കഫേ ഇവിടെ തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു’ ദലാല്‍ അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു.

സൗദിയില്‍ നായകളുമായുള്ള സഞ്ചാരം പലസ്ഥലത്തും വിലക്കുന്നുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം നിയന്ത്രണങ്ങള്‍ വിലപ്പോവാത്ത തരത്തില്‍ വളര്‍ത്തു നായ ഉടമകളുടെ എണ്ണം രാജ്യത്ത് കൂടി വന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here