ദുബായ്: അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നാളെ പുലർച്ചെ 12.51ന് വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ്സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും.
ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്. റോക്കറ്റിൽ നിന്ന് ഉപഗ്രഹം വേർപെട്ടാലുടൻ സിഗ്നലുകൾ ലഭിച്ചുതുടങ്ങുമെന്ന് ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ മേധാവിയും എമിറേറ്റ്സ് മാർസ് മിഷൻ (ഇഎംഎം) ഡപ്യൂട്ടി പ്രൊജക്ട് മാനേജരുമായ സകരിയ അൽ ഷംസി പറഞ്ഞു.
പേടകത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാനും ഘടകങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാണോ എന്നും മനസ്സിലാക്കാനും സാധിക്കും. നക്ഷത്രങ്ങളെക്കുറിച്ച് അറിയാനുള്ള സ്റ്റാർ ട്രാക്കറുകൾ, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങൾ, പൊടിപടലങ്ങൾ, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകൾ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷൻ ഇമേജർ (ഇഎക്സ്ഐ), 20 ഗീഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…