Health & Fitness

ഹാർട്ട് അറ്റാക്കും കുഴഞ്ഞുവീണ് മരണവും ഉണ്ടാകുന്നതിന് പുതിയ ഒരു കാരണം കൂടി

ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഹാർട്ട് അറ്റാക്ക് കൊണ്ടാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

 ഉയർന്ന രക്തസമ്മർദം, കൺട്രോൾ അല്ലാത്ത ബിപി, ഉയർന്ന കൊളസ്ട്രോൾ ലെവൽ, പ്രമേഹം ഒട്ടും കൺട്രോൾ അല്ലാതെ നിൽക്കുക, ഉയർന്ന ടെൻഷൻ, ലൈഫ് സ്റ്റൈൽ വളരെ മോശമായിട്ടുള്ള അവസ്ഥ, പുകവലി തുടങ്ങിയവയാണ് രക്തക്കുഴലിനകത്ത് ബ്ലോക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് കാലം കഴിഞ്ഞതിനുശേഷം കോവിഡ് രോഗം വന്ന് മാറുന്നതും രക്തക്കുഴലിനകത്ത് ബ്ലോക്ക് ഉണ്ടാക്കാം എന്ന് പഠങ്ങൾ പറയുന്നു. 

എന്നാൽ ഇവയ്ക്കെല്ലാം പുറമേ മൈക്രോ പ്ലാസ്റ്റിക്കുകൾ കൂടി വില്ലൻ ആവുകയാണെന്നാണ് ശാസ്ത്രത്തിൻറെ പുതിയ കണ്ടെത്തൽ. മുമ്പ് ലണ്ടനിലെ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്ന ജേർണലിനകത്ത്  പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഞെട്ടിക്കുന്ന വിവരം. ഹാർട്ട് അറ്റാക്ക് വന്ന 250 രോഗികളിൽ പകുതിയിൽ കൂടുതൽ ആൾക്കാർക്കും ബ്ലോക്കുകൾ ഉണ്ടാകാൻ കാരണം മൈക്രോ പ്ലാസ്റ്റിക് ആയിരുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകൾ പലപ്പോഴും നമ്മുടെ രക്തക്കുഴലിനകത്ത് വന്ന് വളരെ സൈലന്റ് ആയിട്ട് രക്തകട്ടകൾക്കകത്ത് അടിഞ്ഞുകൂടി വളരെ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഉയർന്ന  രക്തസമ്മർദ്ദമോ കൊളസ്ട്രോളോ ഉള്ളവർക്ക് മൈക്രോപ്ലാസ്റ്റിക് രക്തത്തിൽ വന്നു കഴിഞ്ഞാൽ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വരാനുള്ള സാധ്യത നാലര ഇരട്ടിയായി വർദ്ധിക്കുന്നു എന്നാണ് കണ്ടെത്തൽ. പല കുഴഞ്ഞു വീണുള്ള മരണങ്ങൾക്കും പോസ്റ്റ്മോർട്ടം പരിശോധിക്കുമ്പോൾ ഹാർട്ട് അറ്റാക് ആണെന്ന് കണ്ടെത്തും പക്ഷേ ഹാർട്ട് അറ്റാക്കിന് കാരണമായി വരുന്ന ആ രക്തകട്ടക്കകത്ത് മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

 ഈ പ്രശ്നം ഒരുപക്ഷേ വ്യാപകമായാൽ നമ്മുടെ ഉള്ളിൽ എത്തുന്ന ഈ മൈക്രോപ്ലാസ്റ്റിക്കുകൾ നമ്മുടെ എല്ലാം അന്ധകരായിട്ട് മാറുന്ന ഒരു അവസ്ഥയിലേക്ക് ചെന്നെത്തും.

കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും ഇത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ കണികകൾക്ക് ഒരുപാട് എക്സ്പോസ്ഡ് ആകുന്നുണ്ട് പ്രധാനമായിട്ടും നമ്മൾ ഭക്ഷണം കഴിക്കുന്ന ചെറിയ പ്ലാസ്റ്റിക് കണ്ടെയനേഴ്സ്, കടയിൽ നിന്നും പാഴ്സൽ വാങ്ങുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ, കൂടാതെ നിങ്ങൾ പലപ്പോഴും, വെള്ളം വാങ്ങുന്ന മിനറൽ വാട്ടർ ബോട്ടിലുകൾ, വലിയ വെള്ളത്തിന്റെ കണ്ടെയ്നറുകൾ, നമ്മൾ വീട്ടിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന വെള്ള കുപ്പികൾ, ഇവിടെ കൊണ്ട് മാത്രം തീരുന്നില്ല പ്ലാസ്റ്റിക്കുകൾ ഏതെല്ലാം മേഖലയിലൂടെ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ നമ്മൾ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് വരെ പ്ലാസ്റ്റിക് കണികകൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പ്ലാസ്റ്റിക് കണികകൾ നമ്മുടെ രക്തത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ഇത് ഹാർട്ട് അറ്റാക്ക് മാത്രമല്ല ഉണ്ടാക്കുന്നത് വർഷങ്ങൾക്കു മുമ്പ് തന്നെ ഇവ നമ്മുടെ കണ്ണിനകത്ത് വന്നിട്ട് നമുക്ക് റെറ്റിനക്കകത്ത് ക്ലോട്ട് ബ്ലോക്കുകളും നമുക്ക് കാഴ്ചയ്ക്ക് കേടു വരുത്തുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് വന്ധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിൽ പുരുഷ ബീജങ്ങളുടെ ഉൽപാദനത്തിനെ ഗണ്യമായിട്ട് കുറയക്കുന്ന ഒരു അവസ്ഥ കുട്ടികൾ ഉണ്ടാകാതിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് കണ്ടെത്തിയിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ ഹാർട്ട് അറ്റാക്കിന്റെ ഒരു പ്രധാന കാരണമായിട്ട് ഈ മൈക്രോപ്ലാസ്റ്റിക്കുകൾ മാറുന്നു എന്ന് കണ്ടെത്തിയിട്ടുള്ളത്. മൈക്രോപ്ലാസ്റ്റിക്കുകൾ രക്തത്തിൽ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ടെസ്റ്റുകൾ ഇപ്പോഴും ലഭ്യമല്ല അത്തരം ടെസ്റ്റുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഈ അപകടത്തെ ചെറുക്കാൻ പ്ലാസ്റ്റിക് കുപ്പിയിലുള്ള വെള്ളം നമ്മൾ സ്റ്റീൽ ബോട്ടിലിലോ അല്ലെങ്കിൽ പഴയകാലത്തെ പോലെ കണ്ണാടി കുപ്പിയിലോ ആയിട്ട് മാറ്റേണ്ടിവരും. നമ്മൾ ഉപയോഗിക്കുന്ന പ്ലേറ്റുകൾ സ്റ്റീൽ പ്ലേറ്റുകൾ ആക്കണം. കടയിൽ നിന്നും പാഴ്സലുകൾ വാങ്ങുന്ന സമയത്ത് പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഒഴിവാക്കണം. പ്രധാനമായിട്ടും പോളി എത്തിലിനുകൾ, വിനയിൽ ക്ലോറൈഡുകൾ പോലുള്ള പ്ലാസ്റ്റിക് കണികകളാണ് കൂടുതലായിട്ടും കണ്ടെത്തിയിട്ടുള്ളത്. ഇവ നമ്മുടെ ജീവിതത്തിൽ നിന്നും പരമാവധി അകറ്റി നിർത്താനുള്ള രീതി സ്വീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ ചെറുപ്പക്കാരിൽ പോലും ഇത്തരത്തിൽ ഹാർട്ട് അറ്റാക്കും കുഴഞ്ഞു വീഴുള്ള മരണങ്ങളും കൂടിവരുന്ന നമ്മൾ കാണേണ്ടിവരും. 

കടപ്പാട് : Dr Rajesh Kumar

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

10 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

11 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

15 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

17 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

18 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

22 hours ago