Entertainment

‘മറ്റത്തിൽ റോയിച്ചനായി’ ബിജു പപ്പൻ മുൻ നിരയിലേക്ക്

ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ.


പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഷാജി കൈലാസ് , ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർ ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.
ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൽ
മുഴുനീള കഥാപാത്രമായി തികച്ചും
വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു.
കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.


ഏ.കെ.സാജന്റെ തിരക്കഥയിൽ
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി.
രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ.


പ്രമുഖ പ്ലാൻ്റ്റും, ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം.
മികച്ച കഥാപാത്രത്തിലൂടെ ബിജു പപ്പൻ തൻ്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്..

മികച്ച ആക്ഷൻ തില്ലർ സിനിമയായ ഈ ചിത്രത്തിലെ മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെജോജു ജോർജും അവതരിപ്പിക്കുന്നു.
വലിയ താരനിരയുടെ അകമ്പടിയോടെ
വലിയ മുതൽമുടക്കിൽ
ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസിറെജി നിർമ്മിക്കുന്നു.
അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം -സാബു റാം ,
മേക്കപ്പ്- സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ,
മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഭാവ-താള-ലാസ്യ സമന്വയം; ലൂക്കനിൽ  നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

 കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ...  ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ  പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…

10 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…

14 hours ago

ന്യൂകാസ്റ്റിൽ പൊന്നോണം 2026 ഓഗസ്റ്റ് 30ന്

ഡബ്ലിൻ: അയർലണ്ടിലെ  ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ “പൊന്നോണം 2026” ഓഗസ്റ്റ് 30-ന് ഞായറാഴ്ച Newcastle…

15 hours ago

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു.…

1 day ago

പഠനശേഷം സ്ഥിരജോലി; വിദ്യാർത്ഥികളെ തേടി അയർലൻഡിൽ വമ്പൻ അവസരം!

വിദേശത്ത് തൊഴിൽ തേടുന്ന പരിചയസമ്പന്നരായ ബസ് ഡ്രൈവർമാർക്ക് മികച്ച അവസരവുമായി Vista Career Solutions. നിങ്ങൾ കാറ്റഗറി ബി ഡ്രൈവിംഗ്…

2 days ago

പുതിയ ജില്ല; മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ…

3 days ago