ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 എന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായ കാര്യമായിരിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ പിടിപെടാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന സാധ്യതയുണ്ട്. കോവിഡ് 19 ന്റെ അപകടസാധ്യത കൂടുതലുള്ള ആളുകളാണ് ആസ്ത്മാ രോഗികള്‍.
ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും ദീര്‍ഘകാല രോഗങ്ങളും ഉള്ളവര്‍ കൂടുതല്‍ അപകടത്തിലാണെന്ന് പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ വൈറസിനെ ചെറുക്കാന്‍ ഏറെ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
ആസ്ത്മയുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധ സാധ്യത കൂടുതലോ?
ദുര്‍ബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്കും ആസ്ത്മ പോലുള്ള ദീര്‍ഘകാല അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഈ വൈറസ് ഏറ്റവും വലിയ ഭീഷണിയാണ്. ആസ്ത്മ രോഗികളെ കൊറോണ വൈറസ് കൂടുതല്‍ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു, ഇത് ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുകയും ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
വൈറസ് വ്യാപനം കുറക്കാന്‍
കൊറോണ വൈറസ് ബാധയേറ്റ് കടുത്ത അസുഖം വരാന്‍ സാധ്യതയുള്ളവരെ വൈറസ് പകരുന്നത് കുറയ്ക്കുന്നതിനായി സാധ്യമായ ഇടങ്ങളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ അനിവാര്യമല്ലാത്ത ഉപയോഗം ഒഴിവാക്കുക, സാധ്യമാകുന്നിടത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യുക, വലിയ ഒത്തുചേരലുകള്‍, ചെറിയ പൊതു ഇടങ്ങളായ പബ്ബുകള്‍, സിനിമാശാലകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവ ഒഴിവാക്കുക, കുടുംബവുമായും സുഹൃത്തുക്കളുമായും ഒത്തുചേരല്‍ ഒഴിവാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആസ്ത്മ രോഗികള്‍ പാലിക്കേണ്ടതെന്ത് ?
അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കായുള്ള നിര്‍ദേശം ഈ വിഭാഗത്തിലുള്ളവര്‍ മറ്റുള്ളവരുമായി അനിവാര്യമല്ലാത്ത സമ്പര്‍ക്കം അവസാനിപ്പിക്കണം. ആസ്ത്മ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ വൈറസ് വ്യാപനത്തെ അടിച്ചമര്‍ത്തുന്നതിനും സുരക്ഷിതമായി തുടരുന്നതിനുമായി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിന്റെ അളവ് കുറയ്ക്കുക.
ആസ്ത്മയുള്ളവര്‍ ഇനിപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കുക
* സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകള്‍ പലപ്പോഴും കഴുകുക
* നിങ്ങളുടെ മൂക്ക് തുടയ്ക്കുന്നതിനോ തുമ്മുന്നതിനോ ടിഷ്യൂകളോ തുണിയോ ഉപയോഗിക്കുക, എന്നിട്ട് അവയെ നേരിട്ട് ബിന്നില്‍ ഇടുക
* നിങ്ങളുടെ കൈകള്‍ ശുദ്ധമല്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടരുത്
* വലിയ ഒത്തുചേരലുകള്‍, ആളുകളുമായി കൈ കുലുക്കുക അല്ലെങ്കില്‍ കെട്ടിപ്പിടിക്കുക, അനാവശ്യമായ യാത്ര, പ്രത്യേകിച്ച് പൊതുഗതാഗതത്തില്‍ മറ്റ് ആളുകളുമായി അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക.
* സ്വയം പരിരക്ഷിക്കുന്നതിന് ടേബിളുകള്‍, ഡോര്‍ നോബുകള്‍, ലൈറ്റ് സ്വിച്ചുകള്‍, ഡെസ്‌കുകള്‍, ഫോണുകള്‍, കീബോര്‍ഡുകള്‍, ടോയ്‌ലറ്റുകള്‍, സിങ്കുകള്‍ എന്നിവ പോലുള്ള ഉപരിതലങ്ങള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുക.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…