മോസ്‌കോ: ആഗോള പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ. വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് റഷ്യന്‍ ഗവേഷക സംഘം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് SARS-CoV-2 കൊറോണ വൈറസിന്റെ പൂര്‍ണ ജനിതക ഘടന കണ്ടെത്തിയെന്നാണ റഷ്യന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. സ്‌മോറോഡിന്‍സിവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിലെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
കൊവിഡിനെക്കുറിച്ചുള്ള ജനിതക പഠനം വൈറസിന്റെ പരിണാമം, സ്വഭാവം, വ്യാപനം എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുമെന്നാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡിമിട്രി ലിയോസ്‌നോവ് പറഞ്ഞു. ജനിതക ഘടനയെക്കുറിച്ചുള്ള കണ്ടെത്തലും വിവരങ്ങളും ലോകാരോഗ്യ സംഘനടയുടെ ഡാറ്റാബേസിലേക്ക് കൈമാറിയിട്ടുണ്ട്.
കൊവിഡ് 19 പുതിയ വൈറസായതുകൊണ്ടും ലോകമൊട്ടാകെ വ്യാപിച്ചതുകൊണ്ടും വൈറസിനെക്കുറിച്ചുള്ള ഓരോ പഠനവും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രതിരോധ വാക്‌സിനുകള്‍, മരുന്നുകള്‍, ചികിത്സാ രീതികള്‍ എന്നിവയിലേക്കുള്ള ആദ്യപടിയായിരിക്കും ഇവയെന്നും ഡിമിട്രി അഭിപ്രായപ്പെട്ടു.
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…